വാഴ്‌വന്തോൾ വെള്ളച്ചാട്ടം
തിരുവനന്തപുരത്തെ സഞ്ചാരികളുടെ ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്.
വനത്തിലൂടെ കയറിയും, കാടും മലയും താണ്ടിയുള്ള യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി സഞ്ചാരികൾക്ക് ഏറ്റവും മിസ് ചെയ്തിരുന്നതും ആ യാത്രകളായിരുന്നു. കൊറോണയെ തുടർന്ന് അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനത്ത് വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി ഇടം നേടിയിരിക്കുന്നതാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിലെ ഈ വെള്ളച്ചാട്ടം, സാഹസികതയും ട്രക്കിംഗും ഉണർത്തുന്ന കിടിലൻ ഒരു പാക്കേജായി സഞ്ചാരികൾക്കായി ഒരുക്കുന്നു.

തിരുവനന്തപുരത്തെ സഞ്ചാരികളുടെ ട്രക്കിങ്ങ് പറുദീസയായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. വഴുക്കിക്കിടക്കുന്ന പാറകളിലൂടെയും കല്ലുകളിലൂടെയും കനത്തുതിങ്ങിയ കാടുകളിലൂടെയും നടന്ന് കയറി അവസാനം എത്തിച്ചേരുന്ന വാഴ്വന്തോള്‍ വെള്ളച്ചാട്ടം, തിരുവന്തപുരത്തിന്റെ തിരക്കുകളിൽ നിന്നുമാറി ഒരു വ്യത്യസ്ത അനുഭവം സഞ്ചാരികൾക്ക് നൽകുന്നു.

ബോണക്കാട് ചാമ്പനപ്പാറ മലനിരയിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് പതിച്ച് വാഴ്വന്തോളിൽ ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം അതിമോഹരമായ ദൃശ്യാനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്. ഇതിനോളം ഭംഗിയുള്ള മറ്റൊരു വെള്ളച്ചാട്ടം തിരുവനന്തപുരം ജില്ലയിൽ കാണാൻ സാധിച്ചുവെന്നു വരില്ല. പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

കാണിത്തറ എന്ന സ്ഥലത്തുനിന്നാണ് വാഴ്വന്തോൾ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലൂടെ യാത്ര തുടങ്ങുമ്പോൾ, ഇതെന്ത് എന്നോ അസാധാരണമോ തോന്നുമെങ്കിലും, മുന്നോട്ട് പോകുമ്പോഴാണ് സഞ്ചാരികൾക്ക് യഥാർത്ഥ ട്രക്കിങ് വഴികൾ കാണാൻ കഴിയുന്നത്.
വളഞ്ഞും, പുളഞ്ഞും, തെന്നിയും, നിരങ്ങിയുമൊക്കെയാണ് മുന്നോട്ടേയ്ക്ക് പേകേണ്ടത്. തോടയാറിന്റെ അരികിലൂടെയാണ് യാത്രകൾ കൂടുതലും നീങ്ങുന്നത്. കാട്ടിനുള്ളിലൂടെ ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ചെക്ക് പോസ്റ്റിൽ വണ്ടി പാർക്ക് ചെയ്യുന്നിടത്തുനിന്നുമാണ് ഈ ദൂരവും ആരംഭിക്കുന്നത്.
പ്രകൃതി ഒരുക്കിയിരിക്കുന്ന കിടിലൻ പശ്ചാത്തലത്തിൽ, മൂന്നു തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടം ഒരുപാട് പുതുമയുള്ള കാഴ്ചയാണ്, സഞ്ചാരികൾക്ക് അതിശയത്തോടെയും ആവേശത്തോടെയും ആസ്വദിക്കാവുന്ന ഒരു മനോഹര ദൃശ്യാനുഭവം!
വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രമേ വാഴ്വന്തോൾ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയും ട്രക്കിങ്ങും സാധ്യമാവുകയുള്ളു. കാണിത്തടം ചെക്ക് പോസ്റ്റിൽ നിന്നാണ് പാസുകൾ നൽകുന്നത്.
പാസ് വാങ്ങി ഇവിടെ നിന്ന് വാഹനത്തിൽ ചാത്തൻകോട് എത്താം. വഴിയിൽ ചാത്തൻകോട് ആദിവാസി ഊർ, ബോൺക്കാട് എസ്റ്റേറ്റ്, തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവ കാണാൻ സാധിക്കും. കാണിത്തടത്തിൽ നിന്നുമുള്ള അര കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലങ്ങൾ.
ഇവിടെ നിന്നാണ് യഥാർത്ഥ വാഴ്വന്തോൾ ട്രക്കിങ് ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ട്രെക്കിങ്ങുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും ടെന്റ് സ്റ്റേ ക്കും ജി ബി മൗണ്ട് റിസോർട്ട് , കല്ലാറുമായി ബന്ധപ്പെടാവുന്നതാണ്. 8589957555
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)